പത്തനംതിട്ട: പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന് അടര്‍ത്തിമാറ്റി പാലക്കാട് ഡിവിഷന് ഭീമമായ വരുമാന നഷ്ടം ഉണ്ടാക്കി കേരളത്തിന്റെ റെയില്‍വേ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കെപിസിസി ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിരുവല്ല റെയില്‍വേ സ്റ്റേഷനു മുന്പില് ധര്‍ണ സംഘടിപ്പിക്കും.
രാവിലെ 10ന് ഡിസിസി വൈസ് പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ കെപിസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം പ്രഫ. പി.ജെ. കുര്യന് ധര്‍ണ ഉദ്ഘാടനം ചെയ്യും. എംപി, എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.